Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Periya Murder Case

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; പോ​ലീ​സി​നെ ആ​ക്ര​മി​ച്ച യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ത​ട​വ്

കാ​സ​ർ​ഗോ​ഡ്: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നാ​ലെ പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ത​ട​വ്. 2019ൽ ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഏ​ഴ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് നാ​ലു വ​ർ​ഷം ക​ഠി​ന​ത​ട​വും 91,000 രൂ​പ പി​ഴ​യും കോ​ട​തി​വി​ധി​ച്ചു. 

കാ​സ​ർ​ഗോ​ഡ് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് മൂ​ന്നാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. എം.​കെ.​സ​തീ​ശ​ൻ, സ​ന​ൽ കു​മാ​ർ, എം.​ബി​ജി​ത്ത്, വി​വേ​ക് ച​ന്ദ്ര​ൻ, ച​ന്ദ്ര​ൻ, ഗി​രീ​ഷ്, ര​വി എ​ന്നി​വ​രാ​ണ് ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. സി​പി​എം പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടി​ന് സു​ര​ക്ഷ ഒ​രു​ക്കി​യി​രു​ന്ന പോ​ലീ​സു​കാ​ർ​ക്ക് നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. 

കേ​സി​ലെ 10 പ്ര​തി​ക​ളി​ൽ ര​ണ്ട് പേ​ർ വി​ദേ​ശ​ത്താ​ണ്. ഒ​രാ​ൾ വി​ചാ​ര​ണ നേ​രി​ട്ടി​ട്ടി​ല്ല. ശേ​ഷി​ക്കു​ന്ന ഏ​ഴ് പ്ര​തി​ക​ളെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്.

Latest News

Corehub Up